Latest NewsNewsIndia

ദാവൂദ് ഇബ്രഹിമും ഭാര്യയും കോവിഡ് 19 ബാധിതരായി ആശുപത്രിയില്‍

ന്യൂഡല്‍ഹി • അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും ഭാര്യ മെഹ്ജബീൻ ഷെയ്ഖും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോർ‌ട്ട് അനുസരിച്ച് ദാവൂദിന്റെ പേഴ്‌സണൽ സ്റ്റാഫിനെയും ഗാർഡുകളെയും ക്വാറന്റൈനിലാക്കിയിട്ടുണ്ട്.

പാകിസ്ഥാനിലെ കറാച്ചിയിൽ താമസിക്കുന്നതായി കരുതപ്പെടുന്ന ദാവൂദ് ഇബ്രാഹിം 1993 ൽ ബോംബെ സ്‌ഫോടനത്തിൽ 300 ലധികം പേരുടെ ജീവൻ അപഹരിച്ചു. 1993 ലെ ബോംബെ സ്‌ഫോടനത്തിന് 25 ദശലക്ഷം യുഎസ് ഡോളർ പ്രതിഫലമാണ് ദാവൂദിന്റെ തലക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ബോംബാക്രമണത്തിന് ശേഷം പാകിസ്ഥാനിലേക്ക് പലായനം ചെയ്ത ദാവൂദ് ഇപ്പോൾ കറാച്ചിയിൽ താമസിക്കുന്നതായാണ് സൂചന. 2003 ൽ ഇന്ത്യയും യു.എസും അദ്ദേഹത്തെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.

അതേസമയം, പാകിസ്ഥാനിൽ ഇതുവരെ 89,249 കൊറോണ വൈറസ് കേസുകളും 1,838 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 68 രോഗികൾ മരണമടഞ്ഞതായി പാകിസ്ഥാൻ ദേശീയ ആരോഗ്യ സേവന മന്ത്രാലയം അറിയിച്ചു. മരണസംഖ്യ ഇതോടെ 1,838 ആയി. 31,198 പേർ സുഖം പ്രാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button