Latest NewsKeralaNews

കണക്കുകൂട്ടലുകൾ തെറ്റിച്ച് കേരളം; സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം കൂടിയേക്കാമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിൽ മുന്നിലായിരുന്ന കേരളത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് രോഗ വ്യാപനം അതിവേഗം ഉയരുകയാണ്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വരും ദിവസങ്ങളിൽ കൂടിയേക്കാമെന്ന് വിലയിരുത്തൽ. ഇന്നലെ 94 പേർക്കാണ് കോറോണ സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നത്. 7 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം പിടിപെട്ടു.

വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് ആരോഗ്യ വകുപ്പ് കണക്ക് കൂട്ടുന്നത്. ഇത് കൂടുതൽ ആശങ്കാജനകമാണ്. മഹാരാഷ്ട്രയിൽ നിന്ന് ഉൾപ്പെടെ കേരളത്തിലേക്ക് ട്രെയിൻ സർവീസ് ആരംഭിച്ചതിനാൽ രോഗികൾ കൂടുതലായി കേരളത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്. മാത്രമല്ല വിദേശങ്ങളിൽ നിന്ന് വിമാനം കൂടുതലായി എത്തുന്നതും രോഗികളുടെ എണ്ണം വർധിപ്പിക്കുമെന്ന് കണക്ക് കൂട്ടുന്നു.

സംസ്ഥാനത്ത് പൊതു ഗതാഗതം ആരംഭിച്ചത് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് സർക്കാരിന്റെ നിലവിലെ വിലയിരുത്തൽ. നേരത്തെ ജില്ലകളിൽ മാത്രം നടത്തിയിരുന്ന ബസ് സർവീസ് ,ഇപ്പോൾ ജില്ലകൾക്ക് പുറത്തേക്ക് കൂടി ആരംഭിച്ചു. മാത്രമല്ല 50% യാത്രക്കാരെ മാത്രം അനുവദിച്ചത് സർവീസുകൾ നഷ്ടത്തിൽ കലാശിക്കുമെന്ന വിലയിരുത്തലിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ കയറ്റാൻ അനുമതി നൽകിയത് തിരിച്ചടി ആയേക്കും.

ALSO READ: ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണം; പ്രതിഷേധക്കാര്‍ക്ക് സ്വന്തം വീട്ടില്‍ താമസം ഒരുക്കി ഇന്ത്യന്‍ വംശജന്‍

ഷോപ്പിങ് മാളുകൾക്കും , സ്വർണ്ണ കടകൾക്കും വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങൾ കൊറോണ വ്യാപന കേന്ദ്രങ്ങളായി മാറുമോ എന്ന ഭയവും ആരോഗ്യ വകുപ്പിനുണ്ട്. അതേസമയം തന്നെ രാത്രി 9 മണി മുതലുള്ള പുലർച്ചെ 5 വരെയുള്ള രാത്രികാല കർഫ്യൂ വേണ്ടത്ര ഫലം കാണുന്നില്ലെന്ന വിലയിരുത്തലും സർക്കാരിനുണ്ട്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ നടപടികൾ കർശനമാക്കാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button