KeralaLatest NewsNews

കേന്ദ്രനിര്‍ദ്ദേശം അനുസരിച്ച് ആരാധനാലയങ്ങള്‍ തുറക്കുന്നു: കടുത്ത നിയന്ത്രണങ്ങൾ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറക്കും. അതേസമയം ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും നൈ​വേ​ദ്യ​വും അ​ര്‍​ച്ച​നാ ദ്ര​വ്യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ളി​ല്‍ ക​ര​സ്പ​ര്‍​ശം പാ​ടി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ വ​ലി​പ്പം അ​നു​സ​രി​ച്ചും സാ​മൂ​ഹി​ക​അ​ക​ല നി​ബ​ന്ധ​ന പാ​ലി​ച്ചും ഒ​രുസ​മ​യം എ​ത്ര​പേ​ര്‍ എ​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​കും. ആ​റ​ടി അ​ക​ലം ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ബാ​ധ​ക​മാ​ണ്. വി​ഗ്രഹം, വിശുദ്ധപുസ്തകം തുടങ്ങിയവയില്‍ തൊടാന്‍ പാടില്ല. പ്രസാദവിതരണവും തീര്‍ത്ഥജലം തളിക്കലും പാടില്ല.

Read also: കോവിഡ് 19; മൂന്നക്കം കടന്നു, ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ കേരളം

10 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മാ​യ കു​ട്ടി​ക​ളും 65 വ​യ​സ് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ എ​ത്താ​ന്‍ പാ​ടി​ല്ല. ഇ​വ​ര്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​ര​ണം. 65 വ​യ​സ് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള പു​രോ​ഹി​ത​ര്‍​ക്കും ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്ക​രു​ത്. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. പൊ​തു​ടാ​ങ്കി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്ക​രു​ത്. എയര്‍ കണ്ടീഷനുകള്‍ ഒഴിവാക്കണം. ഉപയോഗിക്കുകയാണെങ്കില്‍ 24 മുതല്‍ 30 വരെ ഡി​ഗ്രി സെല്‍ഷ്യസില്‍ താപനില ക്രമീകരിക്കണം. പാ​യ, വി​രി​പ്പ് എ​ന്നി​വ​ര്‍ ആ​രാ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​ര്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. ശ​ബ​രി​മ​ല​യി​ല്‍ വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി ദ​ര്‍​ശ​നം അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button