തിരുവനന്തപുരം : ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ സംഭവത്തിൽ പ്രതികരണവുമായി നടൻ സുരാജ് വെഞ്ഞാറമൂട്. ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാർത്ത കേട്ടിട്ടില്ല. മനുഷ്യൻ ഇത്രെയും ക്രൂരൻ ആണോ? എങ്ങനെ ആ പാവത്തിനോട് നമുക്കു ഇത്രെയും ക്രൂരത കാണിക്കാൻ തോന്നിയത്.. എന്ന് സുരാജ് ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ :
ഇങ്ങനെ ഒരു വാർത്ത ഇന്ന് വായിച്ചപ്പോൾ തൊട്ട്.. ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാർത്ത കേട്ടിട്ടില്ല എന്നുതന്നെ പറയാം.. മനുഷ്യൻ ഇത്രെയും ക്രൂരൻ ആണോ? എങ്ങനെ ആ പാവത്തിനോട് നമുക്കു ഇത്രെയും ക്രൂരത കാണിക്കാൻ തോന്നിയത്.. അത്രയും വിഷമത്തോടെ പറയുന്നു
https://www.facebook.com/surajofficialpage/photos/a.215184028692265/1289668074577183/?type=3&__xts__%5B0%5D=68.ARBY9t00-wNmsoL2MuxGJwiBfsXvduNdZFkjifWE0cNNWpjBNUJDSsgjd7S760jWy5R-Iabl4bPkYTJJRw2F3L5fuPWPdQNABJfSRyckAfZZQamGSfaCFQzOlWqQkkYa-M7IRn3PsipQJ7hB155Tpnkn2TzXoZl-6BspTwAMmR0CqRubyLLGP7knYKX7RDMOG-GML9tSNBmFvxS0XpBzPtRkgUMsiMmAL0AMWANni-OU5mDJWp6zl-ZWPBi7oKRaF9eqxeC7w3IhwYoXHWqdFtQkH187XOxkqbuG7_FiVh0UgNl4dL2NROONYtIYGRBTZINvkqdSdg0qQkR_63Te5NuzHA&__tn__=-R
സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. വിഷയം ഗൗരവമായാണ് കാണുന്നതെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും അറിയിച്ചു.
മെയ് 27നു, സൈലന്റ് വാലിയില്‍ സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടർന്നുണ്ടായ സ്‌ഫോടനത്തിൽ സ്‌ഫോടനത്തിൽ നാക്കും വായും തകര്‍ന്ന ഗര്‍ഭിണിയായ കാട്ടാന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞു വെള്ളിയാര്‍ പുഴയില്‍ വച്ച് ചെരിയുകയായിരുന്നു. വനംവകുപ്പ് ജീവനക്കാരനായ മോഹന്‍ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
Post Your Comments