മോസ്‌കോ : 20,000 ടണ്‍ ഡീസല്‍ നദിയിലേക്ക് ഒഴുകി . റഷ്യയിലായിരുന്നു സംഭവം. ഇത്രയും വലിയ സംഭവം ഉണ്ടായിട്ടും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ദുരന്തം അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ്. ഇതോടെ സൈബീരിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എണ്ണ ഉല്‍പ്പാദന കേന്ദ്രത്തില്‍നിന്ന് 20,000 ടണ്ണോളം ഡീസല്‍ സമീപത്തെ നദിയിലേക്കു ചോര്‍ന്നതിനെ തുടര്‍ന്നാണിത്. വെള്ളിയാഴ്ചയാണ് മോസ്‌കോയ്ക്ക് 2900 കിലോമീറ്റര്‍ വടക്കു കിഴക്ക് നൊറില്‍സ്‌ക് നഗരത്തിലെ പവര്‍ പ്ലാന്റില്‍ ചോര്‍ച്ചയുണ്ടായത്.
അംബര്‍നയ നദിയിലേക്കു ഡീസല്‍ ഒഴുകുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നു. ഈ നദിയില്‍നിന്നുള്ള വെള്ളമെടുത്ത് ഒഴുകുന്ന പുഴയാണ് പരിസ്ഥിതി ദുര്‍ബലമായ ആര്‍ട്ടിക് സമുദ്രത്തിലേക്കു നീളുന്ന മറ്റൊരു നദിയിലെത്തുന്നത്. അതിനാല്‍ത്തന്നെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നൊറില്‍സ്‌ക് നിക്കലിന്റെ ഒരു ഡിവിഷനുകീഴിലാണ് ഈ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ലോകത്തെ ഏറ്റവും മുന്‍നിര നിക്കല്‍, പലേഡിയം ഉത്പാദകരാണ് നൊറില്‍സ്‌ക് നിക്കല്‍.
Post Your Comments