Latest NewsIndia

കശ്മീരില്‍ മൂന്നാമത്തെ പുൽവാമ മോഡൽ കാര്‍ ബോംബാക്രമണ ശ്രമം തടഞ്ഞ് സൈന്യം: കാറിന്റെ ഉടമയായ ഹിസ്ബുള്‍ ഭീകരന്‍ കസ്റ്റഡിയില്‍

ശ്രീനഗര്‍: കശ്മീരില്‍ കാര്‍ ബോംബാക്രമണം നടത്താനുള്ള ശ്രമം സുരക്ഷാ സേന വീണ്ടും പരാജയപ്പെടുത്തി. കശ്മീരിലെ പുല്‍വാമയിലാണ് സംഭവം.നാല് ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ ആക്രമണ ശ്രമം സംബന്ധിച്ച വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്ന് സേന വ്യക്തമാക്കി . കാറില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയത് പാക് ഭീകരരായ ജെയ്‌ഷെ മുഹമ്മദാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

ആക്രമണത്തിനായി സ്‌ഫോടക വസ്തുക്കള്‍ സജ്ജമാക്കിയ കാര്‍ സുരക്ഷാ സേന കണ്ടെത്തി നിര്‍വീര്യമാക്കുകയായിരുന്നു. കാറിന്റെ ഉടമയായ ഹിസ്ബുള്‍ ഭീകരനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു.കഴിഞ്ഞ മെയ് 28ന് പുല്‍വാമയിലെ ആയെന്‍ഗുണ്ട ഏരിയയില്‍ കാറിനുള്ളില്‍ സ്‌ഫോടക വസ്തുക്കളുമായി ആക്രമണം നടത്താനുള്ള ഭീകരവാദികളുടെ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു.

ക്ഷേത്രഭൂമി പാട്ടത്തിന് നല്‍കിയില്ലെങ്കില്‍ ആരാണ് കയ്യേറിയതെന്ന് വിശദീകരിക്കാന്‍ ദേവസ്വം ബോർഡിനോട് ഹൈക്കോടതി നിര്‍ദ്ദേശം

ഇതിന് പുറമെ പുല്‍വാമയിലെ കന്‍ഗന്‍ ഏരിയിയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജയ്‌ഷെ ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ജെയ്‌ഷെയുടെ ഉന്നത കമാന്‍ഡറായ കാർ ബോംബ് സ്പെഷ്യലിസ്റ്റ് ഫൗജി ഭയ്യ എന്നറിയപ്പെടുന്ന അബ്ദുള്‍ റഹ്മാന്‍ എന്നയാള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വധിച്ചത്. ഇയാൾ പാക് ഭീകരന്‍ മസൂദ് അസറിന്റെ അനന്തരവന്‍ കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button