Latest NewsKeralaNews

ലോക്ക് ഡൗൺ കാലത്ത് എങ്ങനെ കറന്റ് ബില്ല് കൂടിയെന്ന് വ്യക്തമാക്കി മന്ത്രി എംഎം മണി

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് എങ്ങനെ കറന്റ് ബില്ല് കൂടിയെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി എംഎം മണി. കറന്‍റ് ബില്ല് കൂടിയത് ലോക്ക് ഡൗൺ കാലത്തെ അമിത ഉപഭോഗം മൂലമെന്ന് മന്ത്രി എംഎം മണി വ്യക്തമാക്കി. ബില്ല് കൂടിയതില്‍ അസ്വാഭാവികതയില്ല. പരാതികള്‍ പരിശോധിക്കുമെന്നും എം.എം മണി പറഞ്ഞു.

അതേസമയം, വൈദ്യുതി ബില്ലുകള്‍ ഒന്നിച്ചടയ്ക്കാന്‍ പ്രയാസമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇളവുകൾ കെഎസ്ഇബി നൽകും. ബില്‍ തുക പകുതി അടച്ചാല്‍ ബാക്കി രണ്ടുതവണകളായി അടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി സൗകര്യമൊരുക്കുന്നതാണ്.

ALSO READ: ലോക്ക് ഡൗൺ നടപ്പാക്കിയ രീതി ലോക മഹായുദ്ധ കാലഘട്ടത്തേക്കാൾ മോശം;- വയനാട് എം പി രാഹുൽ ഗാന്ധി

കൊറോണക്കാലത്ത് പ്രതിസന്ധിയിലായ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടേയും സ്വകാര്യ ആശുപത്രികളുടേയും മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള ലോക് ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്ലിലെ ഫിക്‌സഡ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കും.ഫിക്‌സഡ് ചാര്‍ജിലെ ബാക്കി തുക 2020 ഡിസംബര്‍ 15 വരെ പലിശയില്ലാതെ അടയ്ക്കാനുള്ള സാവകാശവും നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button