തിരുവനന്തപുരം : കേരളത്തിൽ കനത്ത മഴക്ക് സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Also read : ലോക്ക് ഡൗൺ കാലത്ത് എങ്ങനെ കറന്റ് ബില്ല് കൂടിയെന്ന് വ്യക്തമാക്കി മന്ത്രി എംഎം മണി
അതേസമയം വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങി 7 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ജൂൺ 5 :തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ
ജൂൺ 6 : കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ
ജൂൺ 7 : തിരുവനന്തപുരം,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ
Post Your Comments