തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 94പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനനത്തിൽ അറിയിച്ചു. 47പേർ വിദേശത്തു നിന്ന് വന്നവർ,37പേർ മറ്റു സംസഥാനങ്ങളിൽ നിന്നും വന്നവരാണ്. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. സംസ്ഥാനത്ത് മൂന്ന് പേർ കൂടി മരിച്ചു പാലക്കാട്,മലപ്പുറം, കൊല്ലം ജില്ലകളിലായി, യഥാക്രമം മീനാക്ഷിയമ്മാൾ, ഷബ്‌നാസ്,സേവ്യർ എന്നിവരാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 14ആയി. രോഗികളുടെ എണ്ണം 1500കടന്നു. 39 പേര്‍ക്ക് ഇന്ന് രോഗമുക്തി.
പത്തനംതിട്ട-14,കാസർഗോഡ്-12 ,കോഴിക്കോട്-10, ആലപ്പുഴ-8,മലപ്പുറം-8, പാലക്കാട്-7,കണ്ണൂർ-6 ,വയനാട്-2,കോട്ടയം-5, തിരുവനന്തപുരം-5,തൃശൂർ-4, എറണാകുളം-2 എന്നിങ്ങനെയാണ് ജില്ലകൾ തരം തിരിച്ചുള്ള കണക്കുകൾ. മഹാരാഷ്ട്രയില്‍ നിന്നുവന്ന 23 പേര്‍ക്കും തമിഴ്‌നാട്ടില്‍ നിന്നുവന്ന 18 പേര്‍ക്കും ഡല്‍ഹിയില്‍ നിന്നുവന്ന എട്ടുപേര്‍ക്കും ഗുജറാത്ത് മൂന്ന്, രാജസ്ഥാന്‍ ഒന്ന് എന്നിങ്ങനെയാണ് ഇതരസംസ്ഥാനത്തു നിന്നെത്തിയവരിൽ രോഗം സ്ഥിരീകരിച്ചത്.
പാലക്കാട്-13, മലപ്പുറം-എട്ട്, കണ്ണൂര്‍-ഏഴ്, കോഴിക്കോട്-അഞ്ച്, തൃശൂര്‍, വയനാട് രണ്ടു വീതം, തിരുവനന്തപുരം, പത്തനംതിട്ട ഒന്നു വീതം എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 14,3887 സാമ്ബിളുകള്‍ പരിശോധിച്ചു. ഇതുവരെ 1588 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 884 പേര് ചികിത്സയിലുണ്ട്. 17,0065 പേര് നിരീക്ഷണത്തില്‍. 16,8578 പേര് വീടുകളിലും 1,487 ആശുപത്രികളിലുമാണ്. 225 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 76,383 സാമ്ബിളുകള്‍ പരിശോധനക്കയച്ചു. 72,139 എണ്ണം നെഗറ്റീവ്.
Post Your Comments