Latest NewsNewsIndia

കൊവിഡ് 19; വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തി ഡി എം കെ നേതാവ് അന്‍പഴഗന്‍

ചെന്നൈ; സമകാലീന തമിഴ് രാഷ്ട്രീയത്തിലെ പ്രമുഖനും ഡി എം കെ നേതാവുമായ ജെ അന്‍പഴഗന്‍ എം എല്‍ എ കൊവിഡിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍, ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലുള്ള അന്‍പഴഗന്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

61 വയസുകാരനായ ഇദ്ദേഹത്തെ മെയ് 2നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, നിലവില്‍ 80 ശതമാനവും വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇദ്ദഹം ശ്വസിക്കുന്നതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. 25 വര്‍ഷം മുമ്പ് ഇദ്ദേഹം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായിരുന്നുവെന്നാണ് ഡി എം കെ വൃത്തങ്ങള്‍ പറയുന്നത്.

ചെന്നൈ ചെപോക്ക് തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ ആയ ഇദ്ദേഹം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ആളായിരുന്നു, തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിക്കുന്ന ആദ്യ നിയമസഭാംഗമാണ് അൻപഴ​ഗൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button