കൊല്ലം: ജില്ലയിലെ ജില്ലയിൽ കൂടുതൽ മേഖലകൾ കണ്ടയിൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ചു. കൊല്ലം കോർപ്പറേഷൻ ഡിവിഷൻ നം. 34 മുതൽ 41വരെയും, അഞ്ചൽ, ഏരൂർ, കടയ്ക്കൽ എന്നീ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും കണ്ടയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ആണ് അറിയിച്ചത്. നിലവിൽ കണ്ടയിൻമെൻ്റ് സോണുകളായ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ 20,21,22,23 വാർഡുകളിലും പത്മന ഗ്രാമപഞ്ചായത്തിലെ 10,11 വാർഡുകളിലും പുനലൂർ മുനിസിപ്പാലിറ്റിയിലെ 12 ആം വാർഡിലും ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ 15,17 വാർഡുകളിലും ഏർപ്പെടുത്തിയിരുന്ന കണ്ടയിൻമെൻ്റ് സോൺ നിയന്ത്രണങ്ങൾ അതേപടി തുടരുന്നതാണ്.
Read also: ആത്മഹത്യ ചെയ്ത ദേവികയുടെ കുടുംബത്തിൽ നേരിട്ടെത്തി സാന്ത്വനം പകർന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍
Post Your Comments