NattuvarthaLatest NewsKeralaNewsCrime

കുറ്റപത്രം സമർപ്പിച്ചില്ല; സി.പി.എം നേതാക്കള്‍ അടക്കം പ്രതികളായ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ 3 പ്രതികള്‍ക്ക് ജാമ്യം

3 പ്രതികള്‍ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു

മൂവാറ്റുപുഴ; സിപിഎം നേതാക്കള്‍ അടക്കം പ്രതികളായ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ 3 പ്രതികള്‍ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു, ഒന്നാംപ്രതി വിഷ്ണുപ്രസാദ്, രണ്ടാംപ്രതി മഹേഷ്, ആറാം പ്രതി നിധിന്‍ എന്നിവര്‍ക്കാണ് വിജിലന്‍സ് കോടതി ജഡ്ജി ജാമ്യം അനുവദിച്ചത്.

കൂടാതെ കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു, അന്‍പതിനായിരം രൂപയുടെ ബോണ്ടും തുല്യസംഖ്യയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യവ്യവസ്ഥ ആയിട്ടുള്ളത്,
ഏഴാം പ്രതിയായ ഷിന്റു മാര്‍ട്ടിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button