കൊല്ലം: കൈക്കുഞ്ഞിനെ എല്ലാവരും ഉറങ്ങിക്കിടക്കെ പുലർച്ചെ 3 മണിക്ക് തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. കൊല്ലം ജില്ലയിലെ കണ്ണനല്ലൂര്‍ ചേരീക്കോണത്താണ് ആറ് മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. വീട്ടില്‍ നിന്നും ഇറങ്ങിയ ഇയാള്‍ നൂറ് മീറ്ററോളം പോയപ്പോള്‍ പരിസരവാസിയായ ഒരാളെ കണ്ടു. ഇതോടെ കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച് അജ്ഞാതന്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
എല്ലാവരും ഉറങ്ങുമ്പോള്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അജ്ഞാതന്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. മാതാപിതാക്കള്‍ അറിയാതെ കുഞ്ഞിനെ എടുക്കുകയായിരുന്നു. ഇയാള്‍ അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. പരിസരവാസി പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments