കൊല്ലം • കൊല്ലം കടപ്പാക്കടയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. കടപ്പാക്കട എസ്.വി ടാക്കീസിന് സമീപം കോതേത്ത് നഗര്‍ – 51 ല്‍ കിച്ചു എന്ന് വിളിക്കുന്ന ഉദയ്കിരണ്‍ ( 25 ) ആണ് മരിച്ചത്.
നിരവധി കേസുകളില്‍ പ്രതിയായ പുള്ളിക്കട സ്വദേശി മൊട്ട വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. കുത്തേറ്റ കിച്ചുവിനെ ആദ്യം നായേഴ്സ് ആശുപത്രിയിലും പിന്നീട് മെഡിസിറ്റിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പുലര്‍ച്ചെ നാലുമണിയോടെ ആണ് അന്ത്യം സംഭവിച്ചത്.
സംഭവത്തില്‍ പരിക്കേറ്റ മൊട്ട വിഷ്ണു മെഡിട്രിന ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
Post Your Comments