
ഓയൂർ; വെളിയം പരുത്തിയറയില്‍ യുവാക്കള്‍ തമ്മില്‍ അടിപിടി നടക്കുന്നതിനിടെ പിടിച്ചുമാറ്റാനെത്തിയയാളിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍, പരുത്തിയറ ഹരിതാഭവനില്‍ ഹരിദാസ് (50), രജീവ് ഭവനില്‍ രാജീവ് (37) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഓയൂർ വാപ്പാല, വേട്ടശേരിയില്‍ വീട്ടില്‍ രാജു വിനാണ് (46) മര്‍ദ്ദനമേറ്റത്, കഴിഞ്ഞ മാസം 29ന് വൈകിട്ട് 5 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരിദാസിനും സാരമായി പരിക്കേറ്റിരുന്നു, പരിക്കേറ്റ ഇരുകൂട്ടരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇരുവിഭാഗത്തിലുമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത ഹരിദാസിനെയും രാജീവിനെയും കോടതി റിമാന്‍ഡ് ചെയ്തു.
Post Your Comments