
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മൂന്ന് ജെയ്‌ഷ് ഇ മുഹമ്മദ് ഭീകരരെയാണ് സൈന്യം വധിച്ചത്. പുല്‍വാമയിലെ കന്‍ഗന്‍ മേഖലിയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. മേഖലയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി വിച്ഛേദിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ദിവസം അവന്തിപ്പൊരയിലും സമാനമായ രീതിയില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. ഭീകരരുടെ പക്കല്‍ നിന്നും എ.കെ 47 തോക്കുകള്‍, രണ്ട് പിസ്റ്റലുകള്‍, ഗ്രനേഡുകള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു.
ALSO READ: കൊല്ലം അഞ്ചലിൽ വീണ്ടും ദുരൂഹ മരണം; ദമ്പതികള്‍ കൊല്ലപ്പെട്ട നിലയിൽ
ജമ്മു കശ്മീരില്‍ ഭീകരരുടെ സാന്നിദ്ധ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വ്യാപക പരിശോധനയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തുന്നത്. അടുത്തിടെയായി നുഴഞ്ഞുകയറ്റ ശ്രമങ്ങളും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നുഴഞ്ഞുകയറാന്‍ ശ്രമിച്ച 16 ഭീകരരെയാണ് സൈന്യം വധിച്ചത്.
Post Your Comments