Latest NewsKeralaNews

പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പെൺകുട്ടിയുടെ കൈവശമുള്ള ആധാർ കാർഡിൽ 16 എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഇതേ സംസ്ഥാനക്കാരിയാണ്. ജാർഖണ്ഡ് സ്വദേശിയായ തലടുട്ടു (23) വിനെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്.

നാലുമാസം മുമ്പ് ഇടുക്കിയിലെത്തിയ ഇരുവരും പേരുവിവരങ്ങൾ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ആനവിലാസത്തെ വാളിപ്ലാക്കൽ എസ്റ്റേറ്റിൽ ഇരുവരും ജോലിക്ക് പോയി. പെൺകുട്ടി ഇതിനിടെ ചക്കുപള്ളം പി.എച്ച്.സി.യുടെ അനവിലാസത്തെ സബ് സെന്ററിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് രണ്ട് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

ALSO READ: തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമ്പോൾ വിശ്വാസികളുടെ പ്രവേശനത്തിൽ എങ്ങനെയൊക്കെ നിയന്ത്രണങ്ങൾ വരുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി

ഇതോടെ ആരോഗ്യപ്രവർത്തകർ കുമളി പോലീസിൽ വിവരം അറിയിച്ചു. പെൺകുട്ടി തനിക്ക് 18 വയസ്സ് ഉണ്ടെന്നും തലടുട്ടു തന്റെ ഭർത്താവാണെന്നും വനിതാ എസ്.ഐ.ക്ക് മൊഴി നൽകി. എന്നാൽ, പെൺകുട്ടിയുടെ കൈവശമുള്ള ആധാർ കാർഡിൽ 16 എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തുർന്നാണ് പ്രതിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തത്‌. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാക്കി ഷെൽട്ടർ ഹോമിലേക്ക് മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button