തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസവും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ വെള്ളിയാഴ്ചവരെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്നലെ നിസര്‍ഗ ചുഴലിക്കാറ്റായി ഗോവയ്ക്ക് 280 കിലോമീറ്റര്‍ അടുത്തെത്തി. ഇന്ന് പുലര്‍ച്ചെ 5.30നും ഉച്ചയ്ക്ക് 11.30 നും ഇടയില്‍ അത് മണിക്കൂറില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഗോവയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള സ്ഥലങ്ങളില്‍ ആഞ്ഞടിക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post Your Comments