Latest NewsIndia

രാജ്യവിരുദ്ധ ശക്തികൾക്ക് മറുപടിയായി , പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ജമ്മു കശ്മീരിലെ ഗ്രാമീണ ജനത

ജമ്മു കശ്മീരിലെ ഉദ്ദംപൂർ എന്ന ഗ്രാമത്തിൽ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ച് മികച്ച വേതനത്തോടെ തൊഴിൽ ചെയ്തു ജീവിക്കുന്നവർ നിരവധിയാണ്.

ആർട്ടിക്കിൾ 370 ന്റെ പേരിൽ കുപ്രചരണങ്ങൾ നടത്തുന്ന രാജ്യവിരുദ്ധ ശക്തികൾക്ക് മറുപടിയെന്ന വണ്ണം, പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ജമ്മു കശ്മീരിലെ ഗ്രാമീണ ജനത.ഇന്ത്യൻ ഭരണഘടനയുടെ കീഴിൽ ചേർക്കപ്പെട്ട ജമ്മു കാശ്മീരിൽ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയതോടെ ജീവിതം പച്ചപിടിച്ചു തുടങ്ങിയ ഗ്രാമീണരാണ് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു കൊണ്ട് രംഗത്തു വന്നത്. ജമ്മു കശ്മീരിലെ ഉദ്ദംപൂർ എന്ന ഗ്രാമത്തിൽ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ച് മികച്ച വേതനത്തോടെ തൊഴിൽ ചെയ്തു ജീവിക്കുന്നവർ നിരവധിയാണ്.

‘ ഞാനൊരു ചെറിയ കട നടത്തുകയായിരുന്നു. എന്നാൽ കൊറോണ ലോക് ഡൗൺ മൂലം എന്റെ വരുമാനം നിലച്ചു പോയി. ഞാനും എന്നെ പോലുള്ളവരും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇവിടത്തെ കൃഷിയിടങ്ങളിൽ ജോലിക്ക് ഇറങ്ങിയതോടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരമായി മാറി.’ തൊഴിലാളികളിൽ ഒരാൾ ANI യോട് പറഞ്ഞു.“കൂടുതൽ വേതനം വാങ്ങിക്കൊണ്ട് നിരവധിയാളുകൾ ആണ് തൊഴിൽ ചെയ്യാനായി മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നത്.” ഉദ്ദംപൂരിലെ ഗ്രാമത്തലവൻ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയിൽ നിർദ്ദേശിച്ചിട്ടുള്ള വേതനം പറ്റിക്കൊണ്ട് ഞങ്ങളിവിടെ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. തന്നെ പോലെ എല്ലാ സ്ത്രീകളും തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്തണം എന്നാണ് ഹംകി ദേവി എന്ന തൊഴിലാളിക്ക് പറയാനുള്ളത്. ‘ഞങ്ങൾക്ക് കൂടുതൽ തൊഴിൽ നൽകണം എന്നാണ് കേന്ദ്ര സർക്കാരിനോട് അപേക്ഷിക്കാനുള്ളത്.അതുവഴി ഞങ്ങളുടെ ജീവിതനിലവാരം ഇനിയും മെച്ചപ്പെടുത്താൻ സാധിക്കും.’ രാംലാൽ എന്നൊരു തൊഴിലാളി പറഞ്ഞു.ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം, കേന്ദ്ര സർക്കാർ ജമ്മു കശ്മീരിലെ ഗ്രാമീണരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ആണ് ആവിഷ്കരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button