Latest NewsIndia

2021 ൽ ബംഗാളിൽ ബിജെപി അധികാരത്തിലെത്തും : മമതക്ക് നെഞ്ചിടിപ്പേറ്റി അമിത് ഷായുടെ മറുപടി

“പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ നിലവിൽ വരണമെന്ന് മമതാജി (മമതാ ബാനർജി) ആഗ്രഹിക്കുകയാണെങ്കിൽ ബംഗാളുമായി ബന്ധപ്പെട്ട മമതയുടെ എല്ലാ ആശകളും നിറവേറ്റപ്പെടും.

കൊൽക്കത്ത: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ ബിജെപി സർക്കാർ നിലവിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വലിയ ഭൂരിപക്ഷത്തോടെ ബംഗാളിൽ അടുത്ത തവണ ബിജെപി സർക്കാർ അധികാരത്തിലേറും. അമിത്ഷാ പറഞ്ഞു.“പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ നിലവിൽ വരണമെന്ന് മമതാജി (മമതാ ബാനർജി) ആഗ്രഹിക്കുകയാണെങ്കിൽ ബംഗാളുമായി ബന്ധപ്പെട്ട മമതയുടെ എല്ലാ ആശകളും നിറവേറ്റപ്പെടും.

കാരണം ബംഗാളിലെ ജനങ്ങൾ പരിവർത്തനം ആഗ്രഹിക്കുന്നുണ്ട്. വലിയ ഭൂരിപക്ഷത്തോടെ ബംഗാളിൽ അടുത്ത തവണ ബിജെപി സർക്കാർ അധികാരത്തിലേറും”.നെറ്റ്വർക്ക് 18 ചീഫ് എഡിറ്റർ രാഹുൽ ജോഷിക്ക് നൽകിയ അഭിമുഖത്തിൽ അമിത്ഷാ വ്യക്തമാക്കി.കൊറോണ വ്യാപനത്തെ നേരിടുന്നതിൽ തന്റെ സർക്കാർ പരാജയമാണെന്ന് വ്യക്തമാക്കികൊണ്ട്,
കോവിഡ് പ്രതിസന്ധി ഞങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാരിന് തോന്നിയിരുന്നെങ്കിൽ അവർ എന്ത് കൊണ്ട് സ്വയം കൈകാര്യം ചെയ്തില്ല എന്ന മമതയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അമിത് ഷാ.

4 വയസുള്ള ബലൂചിസ്ഥാൻ കുട്ടിക്കു നേരെ വെടിവെയ്പ് നടത്തി പാക് സേനാ പിന്തുണയുള്ള ക്രിമിനലുകൾ, പ്രതിഷേധം കത്തിയെരിയുന്നു

2021 ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നാൽ അവരുടെ ആഗ്രഹം സാധിപ്പിച്ചു നൽകാൻ കഴിയുമെന്ന് എനിക്ക് ഉറപ്പു നൽകാൻ കഴിയും. ബംഗാളിൽ ക്രമസമാധാന നില ആകെ താറു മാറായിരിക്കുകയാണ്. അടുത്ത സർക്കാർ രൂപവത്കരിച്ച് അവരുടെ ആഗ്രഹം ഞങ്ങൾ നിറവേറ്റും”, എന്നാണ് അമിത് ഷാ മമതാ ബാനർജിയുടെ വിമർശനത്തെ നേരിട്ട് സംസാരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button