വണ്ടൂർ : പ്രതിസന്ധി ഘട്ടത്തിൽ ലോക്ക്ഡൗണിൽ ബാക്കിയായ ലോട്ടറി ടിക്കറ്റിലൂടെ ഭാഗ്യദേവത കടാക്ഷിച്ചു, ഴിഞ്ഞ ദിവസം നടന്ന പൗർണമി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ 80 ലക്ഷം സ്വന്തമാക്കി ലോട്ടറി വിൽപ്പനക്കാരൻ. കഴിഞ്ഞ മാർച്ച് 22ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് ഇന്നലെ നടന്നത്.. ഇതിൽ ആർഎൽ 687704 എന്ന നമ്പറിലൂടെയാണ് മലപ്പുറം പള്ളിക്കുന്ന് പാലത്തിങ്ങൽ സ്വദേശി അലവിയെ ഭാഗ്യം തേടിയെത്തിയത്.
Also read : അബുദാബി ബിഗ് ടിക്കറ്റ് : മലയാളിയ്ക്ക് വമ്പന്‍ തുക സമ്മാനം
വണ്ടൂരിലെ റോയൽ ഏജൻസിയിൽനിന്നും പോരൂർ കോട്ടക്കുന്നിലെ ഏജന്റ് മുഹമ്മദലി വഴിയുമാണ് അലവി വിൽപ്പനക്കായി 110 ടിക്കറ്റുകൾ വാങ്ങിത്. വിൽപ്പനയ്ക്ക് ശേഷം ആകെ 18 ടിക്കറ്റുകൾ അവശേഷിച്ചു. ഇതിലൊന്നിനായിരുന്നു സമ്മാനം. സമ്മാനാർഹമായ ടിക്കറ്റ് വണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു. ഈ സമ്മാന തുക കൊണ്ട് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അലവി പറയുന്നു. ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് അലവിയുടെ കുടുംബം.
Post Your Comments