ബറൂച്ച്: കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. ഗുജറാത്തിലെ ദഹേജിൽ പ്രവർത്തിക്കുന്ന കെമിക്കൽ ഫാക്ടറിയിൽ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. മരിച്ചവർ എല്ലാം ഇവിടത്തെ ജീവനക്കാരെന്നാണ് റിപ്പോർട്ട്.
നാൽപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ബറുച്ച് ജില്ലാ പോലീസ് മേധാവി ആർ.വി. ചുദസാമ അറിയിച്ചു. ഫാക്ടറിക്കു സമീപം താമസിച്ചിരുന്ന ആളുകളെയും ലാഖി, ലുവാര ഗ്രാമങ്ങളിലെ ആളുകളെയും മാറ്റിപാർപ്പിച്ചെന്നും ജില്ലാ കളക്ടർ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അഗ്നിശമന സേനയുടെ വാഹനങ്ങൾ ഇപ്പോഴും ഫാക്ടറി പരിസരത്തുണ്ട്.
Post Your Comments