Latest NewsKeralaNews

വില്‍പ്പനക്ക് വെച്ച സ്‌ക്കൂള്‍ കെട്ടിടം കോണ്‍ഗ്രസ് സി.പി.എം നേതാക്കൾ രഹസ്യമായി പൊളിച്ചു വിറ്റു

ആലപ്പുഴ: വില്‍പ്പനക്ക് വെച്ച സ്‌ക്കൂള്‍ കെട്ടിടം കോണ്‍ഗ്രസ് സി.പി.എം നേതാക്കൾ രഹസ്യമായി പൊളിച്ചു വിറ്റു. ടെണ്ടര്‍ നടപടി പൂര്‍ത്തിയാകുന്ന ദിവസം കരാറുകാര്‍ എത്തിയപ്പോള്‍ വില്‍പ്പനക്ക് വെച്ച സ്‌ക്കൂള്‍ കെട്ടിടം കാണാനായില്ല.

ആലപ്പുഴ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവമ്ബാടി ഗവണ്‍മെന്റ് യു.പി സ്കൂള്‍കെട്ടിടമാണ് കോണ്‍ഗ്രസ് സി.പി.എം കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ രഹസ്യമായി പൊളിച്ചുവിറ്റത്. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല.

നിയമപരമായ എല്ലാ നടപടിക്രമങ്ങളും കാറ്റില്‍പറത്തിയുള്ള നടപടിക്കെതിരെ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ആലപ്പുഴ നഗരത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളില്‍ ഒന്നാണ് തിരുവമ്ബാടി ഗവ: യു.പി സ്കൂള്‍. ഇവിടുത്തെ പല കെട്ടിടങ്ങളും ഏറെ പഴക്കമുള്ളതെങ്കിലും ബലക്ഷയം സംഭവിച്ചിട്ടില്ലാത്ത കെട്ടിടത്തില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന തടി ഉരുപ്പടികളാണ് ഉണ്ടായിരുന്നത്.

ALSO READ: കേരളത്തില്‍ പെറ്റുപെരുകിയ നിലയില്‍ കണ്ട വെട്ടുകിളി അപകടകാരിയോ? കൂടുതൽ വിവരങ്ങൾ പുറത്ത്

എന്നാല്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാനായി കെട്ടിടം പൊളിച്ചുനീക്കാന്‍ തീരുമാനിച്ച്‌ ഇ ടെണ്ടര്‍ നടപടികളും ആരംഭിച്ചിരുന്നു. എന്നാല്‍ ടെണ്ടര്‍ നടപടി പൂര്‍ത്തിയാകുന്ന ദിവസം കരാറുകാര്‍ കെട്ടിടം കാണാനെത്തിയപ്പോള്‍ മേല്‍ക്കൂരയും തടി ഉരുപ്പടികളും പൊളിച്ചുമാറ്റിയിരുന്നു. ലക്ഷങ്ങള്‍ മുടക്കി പുതുക്കി നിര്‍മ്മിച്ച കെട്ടിടമാണ് ഇപ്പോള്‍ പൊളിച്ചുനീക്കിയതെന്നതും ദുരൂഹത ഉയര്‍ത്തുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button