Latest NewsNewsSaudi ArabiaGulf

കോവിഡ് : സൗദിയിൽ 30മരണം കൂടി : രോഗം സ്ഥിരീകരിച്ചവർ 90000പിന്നിട്ടു,

റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ബുധനാഴ്ച 30പേർ കൂടി മരിച്ചു. 2171 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 579ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 91182ഉം ആയതായി അധികൃതർ അറിയിച്ചു. 2171 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവർ 68159 ആയി ഉയർന്നു. നിലവിൽ 22444 പേരാണ് ചികിത്സയിൽഉള്ളത്. 870963 കോവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കിയതായും, 171 പ്രദേശങ്ങളിൽ രാജ്യത്ത് വൈറസ് ബാധ പടർന്നിട്ടുണ്ടെന്നും അധഃകൃതർ വ്യക്തമാക്കി.

ഖത്തറിൽ കോവിഡ് ആശങ്ക ഒഴിയുന്നില്ല. രണ്ടു പേർ കൂടി ബുധനാഴ്ച്ച മരിച്ചു. 8 ഉം 53 ഉം വയസുള്ളവരാണ് മരണമടഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,339 പേരില്‍ നടത്തിയ പരിശോധനയിൽ 1,901 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45ഉം, രോഗം സ്ഥിരീകരിച്ചവർ 62,160ഉം ആയി. 1,506 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ. രോഗ മുക്തി നേടിയവരുടെ എണ്ണം 36,036ആയി ഉയർന്നു.നിലവിൽ 24,573പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 237പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതുവരെ 2,36,437 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി.

Also read : കേരളത്തിൽ പുതുതായി 6 കോവിഡ് ഹോട്ട് സ്പോട്ടുകള്‍ കൂടി

കുവൈറ്റിൽ 143 ഇന്ത്യക്കാർ ഉൾപ്പെടെ 710 പേർക്ക്​ കൂടി  ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. നാല് മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29,359ഉം, മരിച്ചവർ 230 ഉം ആയി. 1469 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം ​15,750 ആയി ഉയർന്നു. നിലവിൽ 13,379 പേർ ചികിത്സയിലുണ്ട്. . ഇതിൽ 191 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഫർവാനിയ ഗവർണറേറ്റിൽ 282, ജഹ്​റ ഗവർണറേറ്റിൽ 140, അഹ്​മദി ഗവർണറേറ്റിൽ 130, ഹവല്ലി ഗവർണറേറ്റിൽ 88, കാപിറ്റൽ ഗവർണറേറ്റിൽ 70 എന്നിങ്ങനെയാണ്​ പുതിയ കോവിഡ് ബാധിതരുടെ എണ്ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button