Latest NewsKeralaNews

ജോർദ്ദാനിൽ നിന്നെത്തിയ ആടുജീവിതം സിനിമാ സംഘത്തിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം : ജോർദ്ദാനിൽ നിന്നെത്തിയ ആടുജീവിതം സിനിമാ സംഘത്തിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നടൻ പൃഥ്വിരാജിനൊപ്പം പ്രത്യേക വിമാനത്തിൽ നാട്ടിൽ തിരിച്ചെത്തിയ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. മാർച്ച് 17 നാണ് ഇദ്ദേഹം അമ്മാനിലെത്തിയത്. ഈ ദിവസം മുതൽ അമ്മാൻ വിമാനത്താവളം കോവിഡ് ബാധയെ തുടർന്ന് അടച്ചതിനാൽ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞ ഇദ്ദേഹം വൈറസ് ബാധയില്ലെന്ന് വ്യക്തമായതോടെ സിനിമാ സംഘത്തോടൊപ്പം ചേരുകയായിരുന്നു,. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് സംഘം നാട്ടിലെത്തിയത്.

Also read : കോട്ടയത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം : ഒരാള്‍ പിടിയില്‍ : കുരുക്കായത് പെട്രോള്‍ പമ്പിലെ ദൃശ്യങ്ങള്‍

അതേസമയം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന പൃ​ഥ്വി​രാ​ജി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ഫേ​സ്ബു​ക്കി​ലൂ​ടെ പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത്.> ക്വാ​റ​ന്‍റൈ​ന്‍ കാ​ലാ​വ​ധി​ക്കുശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നും താ​രം ഫേ​സ്ബു​ക്കി​ലൂടെ അറിയിച്ചു.

പൃഥ്വിരാജ് ഉള്‍പ്പെടെ 58 അംഗ സംഘമായിരുന്നു ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ജോര്‍ദാനിലേക്ക് പോയത്. രണ്ട് മാസത്തിലേറെയായി ഇവര്‍ ജോര്‍ദാനിൽ തുടരുകയായിരുന്നു. ഇടക്ക് സിനിമാ ചിത്രീകരണം നിലച്ചെങ്കിലും പ്രതിസന്ധികൾ മറികടന്ന് ഷെഡ്യൂൾ പൂര്‍ത്തിയാക്കാനും സംഘത്തിന് കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button