തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 52 പേര്‍ വിദേശത്ത് നിന്നും വന്നതാണ്. 19 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. അഞ്ചുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം പകര്‍ന്നു. ഇതില്‍ ഒരാള്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.
തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9 ,കോട്ടയം 8, കോഴിക്കോട് 7,ആലപ്പുഴ 7, പാലക്കാട് 5, കൊല്ലം 5, എറണാകുളം 5, തൃശൂര്‍ 4, കാസര്‍ഗോഡ് 3, കണ്ണൂര്‍ 2, പത്തനംതിട്ട 2 എന്നിങ്ങനെയാണ് ഫലം പോസിറ്റീവായത്.
ഇന്ന് 24 പേര്‍ രോഗ മുക്തരായി. തിരുവനന്തപുരം 6, കൊല്ലം 2, കോട്ടയം 3 , തൃശൂര്‍ 1 , കോഴിക്കോട് 5 , കണ്ണൂര്‍ 2, കാസര്‍ഗോഡ് 6 , ആലപ്പുഴ 1 എന്നിങ്ങനെയാണ് ഫലം പോസിറ്റീവായത്.
ഇതോടെ 832 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1494 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
എയർപോർട്ട് വഴി 15,926 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 94,812 പേരും റെയിൽവേ വഴി 8932 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,21,291 പേരാണ് എത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,304 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,58,761 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1440 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 241 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Post Your Comments