KeralaLatest NewsNews

ലോക്ക് ഡൗൺ ഇടവേളയ്ക്കു ശേഷം ഏറെ പുതുമകളോടെ പരമ്പരകൾ പുനരാംഭിച്ചു കൊണ്ട് സീ കേരളം

കൊച്ചി: രണ്ടു മാസത്തെ ഇടവേളക്ക് ശേഷം, പ്രേക്ഷകരുടെ പ്രിയ പരമ്പരകളുടെ സംപ്രേക്ഷണം പുനരാരംഭിച്ചു സീ കേരളം.ചാനലിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ഏഴ് സീരിയലുകളും ജൂൺ 1 മുതൽ പുതിയ ഉള്ളടക്കങ്ങളോടെ പ്രേക്ഷകർക്കു മുൻപിൽ വീണ്ടും എത്തുകയാണ്. സാധാരണക്കാരുടെ കഥകളുമായെത്തുന്ന സീ കേരളം പതിവിനു വിപരീതമായി ഒരു അമാനുഷിക ഫാന്റസി സീരിയലും ആരംഭിക്കുകയാണ് ഈ ഇടവേള കാലത്തിനു ശേഷം. സീ ചാനലിന്റെ മറ്റു പ്രാദേശിക ചാനലുകളിൽ വലിയ വിജയങ്ങൾ നേടിയ നാഗിനി എന്ന സീരിയലാണ് ജൂൺ 1 തിങ്കളാഴ്ച മുതൽ രാത്രി 10 മണിക്ക് സീ കേരളത്തിൽ ആരംഭിക്കുന്നത്.

ഒരു സ്ത്രീ സർപ്പത്തിന്റെ കഥ പറയുന്ന സീരിയലാണ് നാഗിനി.മലയാളി പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ആവേശകരമായ ആക്ഷൻ രംഗങ്ങളിലൂടെ ഒരു പ്രതികാര കഥ പറയുന്നതാണ് ഇതിന്റെ ഇതിവൃത്തം.

സീ കേരളത്തിന്റെ മറ്റ് സീരിയലുകളായ തെനാലി രാമൻ വൈകുന്നേരം 5.30 നും തുടർന്ന് 6 മണിക്ക് സിന്ദുരം പരമ്പരയും സംപ്രേക്ഷണം ചെയ്യും. ചാനലിന്റ മികച്ച പരമ്പരകളിൽ ഒന്നായ ചെമ്പരത്തി രാത്രി 7 നും, പ്രണയ കഥ പറയുന്ന നീയം ഞാനും 7.30 നും സംപ്രേഷണം ചെയ്യും. സത്യ എന്ന പെൺകുട്ടി രാത്രി എട്ടിനും, തുടർന്ന് രാത്രി 8.30 ന് പൂക്കാലം വരവായ്, രാത്രി 9.30 ന് സുമംഗലി ഭവ എന്നിവയും സംപ്രേക്ഷണം ചെയ്യും.

കേരളത്തിലെ വിനോദ ചാനലുകൾക്ക് വളരെ പ്രയാസം നിറഞ്ഞ സമയമാണെന്ന് സീ കേരളം പറഞ്ഞു. കൊറോണ പ്രതിസന്ധി സീരിയലുകളുടെ ഷൂട്ടിനെ തടസ്സപ്പെടുത്തുകയും ചാനലിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തിരുന്നു. എല്ലാ ചാനലുകൾക്കും ഉള്ളടക്കത്തിന്റെ കുറവുണ്ടാകുകയും ചെയ്തു. ഇപ്പോൾ സർക്കാർ അനുവദിച്ചിരിക്കുന്ന ലോക്ക്ഡൗൺ ഇളവുകൾ മുൻനിർത്തി ഷൂട്ടിംഗ് പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചുകൊണ്ടാണ് സീ കേരളം വീണ്ടും ചിത്രീകരണങ്ങൾ ആരംഭിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button