Latest NewsIndiaNews

ഇന്നലെ അന്തരിച്ച സംഗീതസംവിധായകൻ വാജിദ് ഖാന്റെ മാതാവിനും കോവിഡ്

മുംബെെ: ഇന്നലെ അന്തരിച്ച പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്റെ മാതാവ് റെെസാ ബീ​ഗത്തിനും കോവിഡ് സ്ഥിരീകരിച്ചു. വാജിദ് ചികിത്സയിലായപ്പോൾ അമ്മയും അദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന വാജിദിന്‌ മരിക്കുന്നതിന്റെ തലേ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തിന്റെ അമ്മ മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിലാണ്.

Read also: മറ്റു ചില പകര്‍ച്ചാവ്യാധികളെ പോലെയല്ല കോവിഡ്: ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ സമൂഹ വ്യാപനമല്ലെന്ന് മുഖ്യമന്ത്രി

സഹോദരനായ സാജിദിനൊപ്പമാണ് ഇദ്ദേഹം മിക്ക ചിത്രങ്ങൾക്കും സംഗീതം നൽകിയത്. 1998ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രമായ പ്ര്യാര്‍ കിയ തോ ഡര്‍ണ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദ്-സാജിദ് സഖ്യം ബോളിവുഡ് സംഗീതസംവിധാന രംഗത്തേക്കെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button