Latest NewsNewsInternational

ഇന്ത്യയ്ക്കതിരെ വന്‍ ആക്രമണ പദ്ധതിയ്ക്ക് ലക്ഷ്യമിട്ട് പാക് ഭീകരര്‍ : ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി യു.എന്‍ : പാകിസ്ഥാനെതിരെ ലോകരാഷ്ട്രങ്ങള്‍

ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്കതിരെ വന്‍ ആക്രമണ പദ്ധതിയ്ക്ക് ലക്ഷ്യമിട്ട് പാക് ഭീകരര്‍ , ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി യു.എന്‍ . യുഎന്‍ന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പാകിസ്ഥാനെതിരെ ലോകരാഷ്ട്രങ്ങള്‍ രംഗത്ത് എത്തി. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുക എന്ന ലക്ഷ്യവുമായാണ് പാക് ഭീകരര്‍ അഫ്ഗാനില്‍ പരിശീലനം നേടുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Read Also : ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന കൂടുതല്‍ സൈന്യത്തെ എത്തിച്ചു: വെളിപ്പെടുത്തലുമായി യുഎസ് : ചൈനയുടെ ഈ നീക്കം കൊറോണ വൈറസില്‍ നിന്നും ശ്രദ്ധതിരിയ്ക്കാന്‍

പാക് ഭീകര സംഘടനകളാണ് താലിബാന്റെ പിന്തുണയോടെ തീവ്രവാദികള്‍ക്ക് അഫ്ഗാനില്‍ വെച്ച് പ്രത്യേക പരിശീലനം നല്‍കുന്നതെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി.. യു.എന്‍ രക്ഷാസമിതിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജയ്ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ തുടങ്ങിയ സംഘടനകളാണ് അംഗങ്ങളെ അഫ്ഗാനിസ്താനിലയച്ച് പരിശീലിപ്പിക്കുന്നത്. ഐ.ഇ.ഡി ( ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച് ആക്രമണം നടത്തുന്നതില്‍ ഉള്‍പ്പെടെയുള്ള പരിശീലനം ഇവര്‍ക്ക് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button