
പൊന്നാനി : പതിനൊന്നുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ
പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി പുഴമ്പ്രം കല്ലികടവ് സ്വദേശികളായ തെക്കുംപാടത്ത് കുമാരന്റെ മകൻ വിഷ്ണു (20), തൃക്കണാശ്ശേരി മാധവൻ മകൻ മഹേഷ് (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത മൂന്നാമത്തെ പ്രതിയെ ജെജെ ബോർഡ് മുമ്പാകെ ഹാജരാക്കി. ഇനിയും രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
Post Your Comments