വാഷിങ്ടൻ: ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ യുഎസിൽ നടക്കുന്ന പ്രതിഷേധത്തെ ഭീകരപ്രവർത്തനത്തോട് ഉപമിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിൽ നടക്കുന്നത് ആഭ്യന്തര ഭീകരപ്രവർത്തനമാണെന്നും കലാപത്തെ പട്ടാളത്തെ ഇറക്കി അടിച്ചമർത്തുമെന്നും ട്രംപ് വ്യക്തമാക്കി.സംസ്ഥാനങ്ങള്‍ വിളിക്കുന്നില്ലെങ്കില്‍ പ്രസിഡന്‍റിന്‍റെ അധികാരമുപയോഗിച്ച് പട്ടാളത്തെ അയക്കും. ക്രിമിനൽ ശിക്ഷാനടപടികളും ജയിൽവാസവും നേരിടേണ്ടി വരുമെന്നാണ് ഈ പ്രതിഷേധങ്ങളുടെ സംഘാടകരോട് പറയാനുള്ളതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
Read also: സംസ്ഥാനത്ത് പരക്കെ മഴ: മിക്കയിടങ്ങളിലും രാത്രി ആരംഭിച്ച മഴ രാവിലെയും തുടരുന്നു
ശനിയാഴ്ച സ്പേസ് എക്സ് റോക്കറ്റ് വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കാൻ ഫ്ലോറിഡയിലേക്കു പോയ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരികെ വരുമ്പോൾ വാഹനവ്യൂഹത്തിനു അടുത്തുവരെ പ്രതിഷേധക്കാരെത്തിയിരുന്നു. ഞായറാഴ്ച വൈറ്റ്ഹൗസ് സമുച്ചയത്തിനു പുറത്തു തീവയ്പും സംഘർഷമുണ്ടായി.
Post Your Comments