മാനന്തവാടി: വയനാട്ടിലെ ആദിവാസി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസാമഗ്രികള്‍ നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. ഇക്കാര്യം വ്യക്തമാക്കി രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്കും കലക്ടർക്കും കത്തയച്ചു. ആദിവാസികളായ വിദ്യാർഥികൾക്ക് നൂതന ഉപകരണങ്ങൾ നൽകണമെന്നും എന്തെല്ലാം സാമഗ്രികൾ വേണമെന്ന് അറിയിക്കണമെന്നും പുതിയ പഠന രീതിക്ക് പൂർണ പിന്തുണയുണ്ടെന്നും രാഹുൽ കത്തിൽ അറിയിച്ചു.
അതേസമയം ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാത്ത രണ്ടര ലക്ഷത്തോളം വിദ്യാർഥികൾ സംസ്ഥാനത്തുണ്ടെന്നാണ് വിലയിരുത്തലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Post Your Comments