വരും ദിവസങ്ങളിൽ നിസര്‍ഗ ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്, ഇതോടെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ദേശീയ ദുരന്ത നിവാരണ സേന, നിസര്‍ഗ ചുഴലിക്കാറ്റ് നൂറ് കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുമെന്നാണ് റിപ്പോര്‍ട്ട്, ഇതിന്‍റെ ഭാഗമായി മുന്നൊരുക്കങ്ങള്‍ ധ്രുതഗതിയിലാക്കിയിരിയ്ക്കുകയാണ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ തീരാ പ്രദേശത്ത് കഴിയുന്നവരെ ഒഴിപ്പിക്കാനുള്ള നിര്‍ദ്ദേശം ദേശീയ ദുരന്ത നിവാരണ സേനാ തലവന്‍ എസ് എന്‍ പ്രഥാന്‍ നല്‍കി.
ഇതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെയാണ് രണ്ട് സംസ്ഥാനങ്ങളിലുമായി നിയോഗിച്ചിരിയ്ക്കുന്നത്, നിസര്‍ഗ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച ചെയ്തിരുന്നു, നിസര്‍ഗ ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതുനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, എന്‍ഡിഎംഎ, എന്‍ഡിആര്‍എഫ്, ഐഎംഡി, എന്നിവരുമായി അവലോകന യോഗം ചേര്‍ന്നു, മഹാരാഷ്ട്രയിലെ ഗുജറാത്ത് മുഖ്യമന്ത്രിമാരുമായും ദാദര്‍, നഗര്‍ ഹവേലി, ദാമന്‍, ഡിയു ഉന്നത ഉദ്യോഗസ്ഥന്മാരുമായും അദ്ദേഹം സംവദിച്ചു, സാധ്യമായ എല്ലാ സഹായവും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കി കഴിഞ്ഞു.
Post Your Comments