ചെന്നൈ: ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഹീറോ എന്നു വിശേഷിപ്പിച്ച് നടൻ കമൽഹാസൻ. കെ.കെ. ശൈലജയുമായി നടത്തിയ ലൈവ് ചാറ്റിലാണ് ഇപ്പോൾ എല്ലാവരും സംസാരിക്കുന്നത് കേരളത്തെക്കുറിച്ചാണെന്നും ശൈലജ ടീച്ചറാണ് ഹീറോയെന്നും അദ്ദേഹം വ്യക്തമാക്കിയത്. നന്ദി അറിയിച്ച ആരോഗ്യമന്ത്രി ആരോഗ്യപ്രവർത്തകരാണ് കേരളത്തിലെ യഥാർഥ ഹീറോകളെന്നും അവരെ ഏകോപിപ്പിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും പറയുകയുണ്ടായി.
മികച്ച പൊതുജനാരോഗ്യ സംവിധാനങ്ങളുടെ സഹായത്തോടെ തമിഴ്‌നാടിന് കേരളമാതൃക പിന്തുടരാവുന്നതാണ്. ജനങ്ങളുടെയും സർക്കാരിതര സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും പൂർണ സഹകരണമില്ലെങ്കിൽ ഇത് നടപ്പാക്കുക പ്രയാസമാണ്. ജനുവരിയിൽ വുഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾത്തന്നെ കേരളത്തിൽ മുൻകരുതൽ നടപടികൾ ആരംഭിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിനായി സർക്കാരിനെ സഹായിക്കാൻ നിറമോ പാർട്ടിയോ നോക്കാതെ സേവനത്തിനിറങ്ങുകയാണ് തങ്ങളെന്നും വിലപ്പെട്ട ഉപദേശങ്ങൾ ഇനിയും വേണ്ടിവരുമെന്നും കമൽ ഹാസൻ മന്ത്രിയോട് പറയുകയുണ്ടായി.
Post Your Comments