മുംബൈ : ലോക്ക് ഡൗണിനെ തുടര്‍ന്ന് തകര്‍ന്ന ഇന്ത്യന്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായിത്തുടങ്ങി. കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ ആഭ്യന്തര ഉത്പാദനം വര്‍ധിച്ചു . മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 27ശതമാനം കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് ആദ്യ ദിവസങ്ങളില്‍ സംഭാവന ചെയ്തിരിക്കുന്നത്.
കേരളത്തിനുപുറമെ, പഞ്ചാബ്, തമിഴ്നാട്, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളിലാണ് ഉണര്‍വ് പ്രകടമായത്. ഊര്‍ജ ഉപഭോഗം, ഗതാഗതം, കാര്‍ഷിക വിഭവങ്ങള്‍, മൊത്തവിതരണകേന്ദ്രത്തിലേയ്ക്കെത്തല്‍, ഗൂഗിള്‍ മൊബിലിറ്റി ഡാറ്റ തുടങ്ങിയവ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയതെന്ന് മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എലാറ സെക്യൂരിറ്റീസ് അധികൃതര്‍ വ്യക്തമാക്കി.
വന്‍കിട വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ കൊവിഡ് വ്യാപനംമൂലം ഇപ്പോഴും കടുത്ത നിയന്ത്രണത്തില്‍ തുടരുകയാണ്. ജൂണ്‍ എട്ടുമുതല്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോള്‍ നടപ്പിലാകുന്ന ഇളവുകള്‍ സമ്പദ്ഘടനയ്ക്ക് ഊര്‍ജ്ജം നല്‍കുമെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍.
Post Your Comments