കോയമ്പത്തൂർ; വിചിത്ര മോഷണം, ലോക്ക്ഡൗണില്‍ തൊഴിലിടങ്ങള്‍ മിക്കതും അടച്ചതോടെ അവരവരുടെ നാട്ടിലേക്ക് പോകാന്‍ എല്ലാവഴികളും നോക്കുന്ന തൊഴിലാളികളുടെ വാര്‍ത്തകള്‍ ദിവസവും കാണാറുണ്ട്, അത്തരത്തില്‍ വീട്ടിലെത്താനായി വിചിത്രമായ ഒരു രീതി സ്വീകരിച്ച തൊഴിലാളിയുടെ കഥയാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ തരംഗമാകുന്നത്.
കോയമ്പത്തൂരിലെ ഒരു ചായക്കടയിലെ തൊഴിലാളി ബൈക്ക് മോഷ്ടിച്ചുകൊണ്ടാണ് തന്റെ നാട്ടിലേക്ക് മടങ്ങിയത്, കുടുംബത്തോടൊപ്പം ജന്മനാട്ടിലേക്ക് പോകുന്നതിനായി സുരേഷ് കുമാര്‍ എന്നയാളുടെ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്, നാട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞ് തൊഴിലാളി ഉടമയ്ക്ക് ബൈക്ക് പാര്‍സലയച്ച് കൊടുക്കുകയും ചെയ്തുവെന്നതാണ് രസകരം.
കൂടാതെ പ്രാദേശിക പാഴ്സല്‍ കമ്പനി തങ്ങളുടെ ഓഫീസിലേക്ക് വരാന്‍ സുരേഷ് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു, അവിടെ എത്തിയപ്പോള്‍ രണ്ടാഴ്ച മുൻപ് മോഷണം പോയ തന്റെ ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്ക് പാര്‍സല്‍ കമ്പനിയുടെ ഗോഡൗണില്‍ കിടക്കുന്നതാണ് സുരേഷ് കണ്ടത്.
ഏറെ നേരത്തെ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രദേശത്തെ ചായക്കടയില്‍ ജോലി ചെയ്യുന്ന യുവാവാണ് മോഷണത്തിന് പിന്നിലെന്ന് ബോദ്ധ്യപ്പെട്ടു, പേ അറ്റ് ഡെലിവറി വഴിയാണ് ബൈക്ക് പാഴ്സലയച്ചത്, വാഹനം തിരിച്ചുകിട്ടാന്‍ സുരേഷിന് ആയിരം രൂപ പാര്‍സല്‍ ചാര്‍ജ്ജ് കൊടുക്കേണ്ടിവന്നു, 1000 പോയാലെന്താ, വണ്ടി തിരികെ കിട്ടിയല്ലോ എന്നാണ് ഉടമ പറയുന്നത്.
Post Your Comments