കൊച്ചി: കൊറോണ കാലത്ത് മിക്ക ഉപഭോക്താവിനും വൈദ്യുതി ചാർജ് കൂടുതലായി വന്നപ്പോൾ അത് ചൂണ്ടി കാണിച്ച പൊതു പ്രവർത്തകനായ മാത്യു കുഴൽ നാടന്റെ വാദം ചില കണക്കുകൾ കൊണ്ട് കെ എസ് ഇ ബി തള്ളി കളഞ്ഞിരുന്നു. ദ്വൈമാസ ബില്ല് ഉപഭോക്താക്കൾക്ക് ഗുണകരമാണെന്ന് സമർത്ഥിക്കാനായുള്ള ഒരു പരിശ്രമം ആണ് കെ എസ് ഇ ബി നടത്തിയത്.
മാർച്ച് മാസത്തിൽ 250 യൂണിറ്റും, ലോക ഡൗൺ ആയിരുന്നു ഏപ്രിൽ മാസത്തിൽ 750 യൂണിറ്റും ഉപയോഗിക്കേണ്ടി വന്ന ഒരു ഉപഭോക്താവിന് ദ്വൈമാസ ബിൽ സംവിധാനത്തിൽ ഉണ്ടാകുന്ന സ്ലാബ് മാറ്റം മൂലം 693/- രൂപയുടെ നഷ്ടം എനർജി ചാർജസിൽ മാത്രം ഉണ്ടാകുന്നു എന്നതാണ് കുഴൽ നാടന്റെ വാദം. ഇതു നിഷേധിക്കാമോ? ഇതിനു മറുപടി ഉണ്ടെങ്കിൽ അറിയാൻ താൽപ്പര്യം ഉണ്ട്. കുഴൽ നാടൻ പറഞ്ഞു. കൊറോണ കാലത്തെ വൈദ്യുതി കൊള്ളയുടെ കൂടുതൽ വിവരങ്ങൾ വീണ്ടും പൊളിച്ചടുക്കിയിരിക്കുകയാണ് മാത്യു കുഴൽ നാടൻ. കൂടുതൽ വിശദാംശങ്ങൾക്ക് വീഡിയോ കാണുക.
https://www.facebook.com/mathewkuzhalnadan/videos/3053043194803763/
Post Your Comments