ദുബായ് : കോവിഡ് മരണങ്ങൾ കൂടിയതോടെ യുഎഇയില്‍ സംസ്കാരം നടത്തുന്നതിന് അസാധാരണ കാലതാമസം. മൂന്നാഴ്ച വരെ കാത്തിരുന്നാണ് ശ്മശാനങ്ങളിൽ സംസ്കാരം നടത്തുന്നത്. മറ്റു പല രാജ്യങ്ങളിലും കൂട്ടത്തോടെ മൃതദേഹങ്ങള്‍ മറവുചെയ്യുന്ന രീതിയും ഉണ്ടായിരുന്നു. 86 മലയാളികളടക്കം 264 പേരാണ് ഇതുവരെ യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ശ്മശാനത്തിൽ ഈ മാസം 26 വരെ ഒഴിവില്ല. ദുബായ്, അൽ ഐൻ എന്നിവിടങ്ങളിലെ സ്വകാര്യ വൈദ്യുത ശ്മശാനങ്ങളിലും രണ്ടാഴ്ച കഴിഞ്ഞു മാത്രമേ ഒഴിവുള്ളൂ. ഇന്ത്യക്കാർക്കൊപ്പം ഫിലിപ്പീൻസ് ഉൾപ്പെടെ മറ്റു ചില രാജ്യക്കാരെയും സംസ്കരിക്കുന്നത് ഈ വൈദ്യുതി ശ്മശാനങ്ങളിലാണ്. കോവിഡ് ബാധിച്ചു കഴിഞ്ഞ മാസം 11 നു മരിച്ച ചേർത്തല സ്വദേശി സാബു ചെല്ലപ്പന്റെ സംസ്കാരം ഒരു മാസത്തോളം വൈകി അടുത്ത ഏഴിനാണു നിശ്ചയിച്ചിട്ടുള്ളത്.
ദുബായ് ജബൽ അലിയിൽ ഹിന്ദു ക്രിമേഷൻ ഗ്രൗണ്ട് കമ്മിറ്റിയുടെ ചുമതലയിൽ പ്രവർത്തിക്കുന്ന വൈദ്യുതി ശ്മശാനത്തിൽ മാസം 30 മൃതദേഹങ്ങൾ എത്തിയിരുന്നത് നൂറിലധികമായി വർധിച്ചു. കഴിഞ്ഞ മാസം 113 മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചത്.
Post Your Comments