തിരുവനന്തപുരം: മകന്റെ പാമ്പ് പരിചരണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്കി സൂരജിന്റെ അച്ഛൻ സുരേന്ദ്രപ്പണിക്കര്‍. മകന് പാമ്പ് പിടിത്തക്കാരുമായി സൗഹൃദമുണ്ടായിരുന്നതായും പാമ്പുകളെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും അറിയാനും അവയുമായി അടുത്ത് ഇടപഴകാനും സൂരജ് ശ്രമിച്ചിരുന്നതായും ഇയാൾ മൊഴി നൽകി. ഉത്രയുടെ വീട്ടില്‍ നിന്നും തനിക്ക് വാഹനം വാങ്ങാനും മറ്റാവശ്യങ്ങള്‍ക്കും സാമ്പത്തികമായി വന്‍തോതില്‍ സഹായം ലഭിച്ചിരുന്നുവെന്നും സൂരജിന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്. സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും ചോദ്യം ചെയ്യുന്നതോടെ കുടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
അതേസമയം സൂരജിന്റെ അറസ്റ്റിന് മുൻപ് തന്നെ സുരേന്ദ്രപ്പണിക്കര്‍ തന്റെ പേരിലുള്ള വസ്തുവകകള്‍ തന്റെകൂടി അനുമതിയില്ലാതെ അറ്റാച്ച് ചെയ്യാന്‍ പാടില്ല എന്നു കാണിച്ച് കെവിയറ്റ് ഹര്‍ജി നല്‍കിയിരുന്നു. ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയം വച്ചതിനും പകരമായി വസ്തുവകകള്‍ അറ്റാച്ചുചെയ്യുന്നത് ഒഴിവാക്കാനായിരുന്നു ഇത്തരമൊരു നീക്കം.
Post Your Comments