Latest NewsNewsGulfQatar

ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന, പ്രവാസി മലയാളി മരിച്ചു

ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരണപ്പെട്ടു. ഇന്റീരിയര്‍ ഡിസൈന്‍ ജോലികള്‍ ചെയ്തിരുന്ന തൃശൂര്‍ സ്വദേശി മോഹനന്‍ (59) ആണ് ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെ മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖത്തറില്‍ തന്നെ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ 30 വര്‍ഷമായി മോഹനന്‍ ദോഹയിലാണ്. ഭാര്യ ഗിരിജ. മക്കള്‍ ഗോകുല്‍ കൃഷ്ണ, ശ്യാം പ്രസാദ്.

Also read : കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

ഖത്തറില്‍ രണ്ടു പേർ കൂടി തിങ്കളാഴ്ച്ച കോവിഡ് ബാധിച്ച മരിച്ചു. 50,58 വയസ്സുള്ളവരാണ് മരിച്ചത്. 1523 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 40ഉം, രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 58,433ഉം ആയി. ഇതില്‍ 22 പേരെ കൂടി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 240 പേരാണ് നിലവില്‍ ഐസിയുവില്‍ കഴിയുന്നത്. അതേസമയം 3147 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 33437 ആയി ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button