
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. പവന് 320 രൂപയാണ് ഇന്ന് മാത്രം വര്‍ദ്ധിച്ചത്. 34,880 രൂപ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 4,360 രൂപയാണ് ഗ്രാമിന്റെ വില.
ശനിയാഴ്ച 34,560 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. മെയ് 18നാണ് സമീപകാലത്ത് ഏറ്റവും ഉയര്‍ന്ന നിലാവരമായ 35,040 രൂപയിലേയ്ക്ക് വില ഉയര്‍ന്നത്. അടുത്തദിവസംതന്നെ 34,520രൂപയിലേയ്ക്ക് താഴുകയും ചെയ്തു. അമേരിക്കന്‍ നഗരങ്ങളിലെ പ്രതിഷേധവും യുഎസ്-ചൈന തര്‍ക്കവുമാണ് വിലവര്‍ധനയ്ക്കിടയാക്കിയത്.
Post Your Comments