ന്യൂഡൽഹി : സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 1000ത്തോളം ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ ഇനിമുതല്‍ മിലിറ്ററി-പോലീസ് കാന്റീനുകളില്‍ ലഭിക്കില്ല.
ജൂൺ ഒന്നുമുതൽ പാരാ മിലിറ്ററി കാൻറീനുകളിൽ രാജ്യത്ത് നിർമിക്കുന്ന ഉൽപ്പന്നങ്ങൾ മാത്രമേ വിൽപ്പന നടത്തുവെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായാണ് നടപടിയെന്നാണ് സർക്കാരിന്റെ വിശദീകരണം.
ഇതിനായി ഉത്പന്നങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചവ, അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതിചെയ്ത് ഇന്ത്യയില്‍വെച്ച് കൂട്ടിയോജിപ്പിച്ചവ, പൂര്‍ണമായും ഇറക്കുമതി ചെയ്തവ എന്നിങ്ങനെയാണത്. ആദ്യത്തെ രണ്ട് വിഭാഗങ്ങളില്‍വരുന്ന ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് തടസ്സമില്ല. പൂര്‍ണമായും ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.
Post Your Comments