ന്യൂഡൽഹി; ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് റെയില്‍വേ സ്റ്റേഷനില്‍ ശ്രമിക് ട്രെയിനിലേക്ക് ബിസ്‌കറ്റ് എറിഞ്ഞു നല്‍കിയ റെയില്‍വേ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു, ട്രെയിനില്‍ യാത്രചെയ്തിരുന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് ബിസ്‌കറ്റ് എറിഞ്ഞുനല്‍കുന്ന മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നത് പ്രതിഷേധത്തിലേക്ക് വഴിവച്ചതോടെയാണ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഡി.കെ. ദീക്ഷിതിനെ സസ്പെന്റ് ചെയ്തത്.
കൂടാതെ തൊഴിലാളികളോട് അനാദരവോടെ പെരുമാറിയെന്നതാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം, ബിസ്‌കറ്റ് എറിഞ്ഞുനല്‍കുന്നതിനോടൊപ്പം തൊഴിലാളികളെ ശാസിക്കുന്നതും പരിഹസിക്കുന്നതും, ദീക്ഷിതിന്റെ ജന്മദിനം പ്രമാണിച്ചാണ് ബിസ്‌കറ്റ് വിതരണമെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറയുന്നതും വീഡിയോയില്‍ കാണാം, കൂടാതെ ബിസ്‌കറ്റ് ചോദിച്ച യാത്രക്കാരോട് ഒരെണ്ണം മാത്രമേ നല്‍കൂവെന്നും മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നും പരിഹസിക്കുന്നുണ്ട്.
Post Your Comments