KeralaLatest NewsNews

ഓൺലൈൻ സംവിധാനങ്ങളില്ല ; ഇടുക്കി ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ഇടുക്കി : സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ വഴി പുതിയ അധ്യയന വർഷം ആരംഭിച്ച് ചരിത്രം കുറിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് വിദ്യാഭ്യാസ മേഖലയെ കൈ പിടിച്ചുയർത്തുമ്പോഴും  ഇതൊന്നും അറിയുക പോലും ചെയ്യാത്ത ഒരുപറ്റം വിദ്യാർത്ഥികളാണ് ഇടുക്കി ജില്ലയിലെ ആദിവാസി ഗ്രാമങ്ങളിൽ ഉള്ളത്. ഇന്റർനെറ്റും, ലാപ്ടോപ്പും ആൻഡ്രോയിഡ് ഫോണുകളും അടക്കമുള്ള സംവിധാനങ്ങളില്ലാത്തതിനാൽ ഇവർ പ്രതിസന്ധിയിലാണ്. ഇത്തരം സംവിധാനങ്ങൾ ഒരുക്കി നൽകാൻ മാതാപിതാക്കൾക്കും കഴിയാത്ത അവസ്ഥയിലാണ്.

അതേസമയം നെറ്റ്‌വർക്ക് സംവിധാനങ്ങൾ ലഭ്യമായാലും പുതിയ ഫോണും കമ്പ്യൂട്ടറും വാങ്ങി നൽകി പഠിപ്പിക്കാൻ ഇവിടുത്തി നിർധന കുടുംബങ്ങൾക്ക് കഴിവില്ല. ഈ അധ്യയന വർഷം ആരംഭിച്ച് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയാലും ആദിവാസി കുടികളിൽ ഓൺലൈൻ ക്ലാസുകൾക്ക് ബദൽ സംവിധാനമൊരുക്കിയില്ലെങ്കിൽ ഇവരുടെ വിദ്യാഭ്യാസം പൂർണമായി നിലയ്ക്കുമെന്നതിന് സംശയമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button