ന്യൂഡല്‍ഹി:ഓഫീസ് ചിലവുകള്‍ക്കും സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് 5000 കോടി രൂപ ആവശ്യപ്പെട്ടതിനെ പരിഹസിച്ച് ബി.ജെ.പി ഡല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരി. ഉപമുഖ്യമന്ത്രി മനോജ് ശിശോദിയ ആണ് കേന്ദ്രസര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്. പരസ്യം ചെയ്യുന്നതിന് വേണ്ടിയാണോ ഡല്‍ഹി സര്‍ക്കാര്‍ ഇത്രയും പണം കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്നായിരുന്നു ബി.ജെ.പി അദ്ധ്യക്ഷന്റെ പരിഹാസം.
കൊവിഡ് മഹാമാരി മൂലമുള്ള പ്രതിസന്ധി ഘട്ടത്തില്‍ ഡല്‍ഹിയിലെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞിരുന്നു. മനോജ് തിവാരിയെ കൂടാതെ ഈസ്റ്റ് ഡല്‍ഹി എം.പി ഗൗതം ഗംഭീറും അരവിന്ദ് കേജ്‌രിവാളിനെതിരെ രംഗത്തെത്തിയിരുന്നു. പരസ്യം ചെയ്യാനായി പത്രസ്ഥാപനങ്ങളുടെ അച്ചടിയന്ത്രങ്ങള്‍ വാങ്ങുന്നതിനാണോ ഇത്രയും പണം എന്നായിരുന്നു ഗംഭീറിന്റെ പരിഹാസം.
മുന്‍പ് സംസ്ഥാനത്തെ കൊവിഡ് രോഗികള്‍ക്ക് കിടക്കാനായി ആശുപത്രികളില്‍ ആവശ്യത്തിന് കട്ടിലുകള്‍ ഇല്ലെന്ന് കാട്ടി അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാര്‍ പത്രങ്ങളിലും മറ്റ് മാദ്ധ്യമങ്ങളിലും പരസ്യങ്ങള്‍ നല്‍കിയിരുന്നു. അന്നും ഡല്‍ഹി മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് മനോജ് തിവാരി.
ചാരവൃത്തി, പാക്ക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്‌ഥരെ ഇന്ത്യ പുറത്താക്കി
‘ജന്‍ ധന്‍ അക്കൗണ്ടുകള്‍ വഴി 790 കോടി രൂപ, സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ക്കായി 836 കോടി രൂപ, അംഗവൈകല്യമുള്ളവര്‍ക്കും വിധവകള്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കുമായി 243 കോടി, അരവിന്ദ് കേജ്‌രിവാള്‍ ജി, നിങ്ങള്‍ പരസ്യങ്ങള്‍ക്കായാണോ പണം ആവശ്യപ്പെടുന്നത്?’ മനോജ് തിവാരി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
Post Your Comments