Latest NewsIndiaInternational

ചാരവൃത്തി, പാക്ക്‌ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്‌ഥരെ ഇന്ത്യ പുറത്താക്കി

ഇരുവരും രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്

ന്യൂഡല്‍ഹി: ചാരവൃത്തിക്ക്‌ പാക്ക്‌ ഹൈക്കമ്മിഷനിലെ രണ്ട്‌ ഉദ്യോഗസ്‌ഥരെ ഇന്ത്യ പുറത്താക്കി. 24 മണിക്കൂറിനകം രാജ്യംവിടമെണമെന്നാണു ഇവരോടു നിര്‍ദേശിച്ചിരിക്കുന്നത്‌.പാക് ഹൈക്കമ്മീഷന്റെ വിസ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അബിദ് ഹുസൈന്‍, താഹിര്‍ ഹുസൈന്‍ എന്നീ രണ്ട് ഉദ്യോഗസ്ഥരെയാണ് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പിടികൂടിയത്.

ഇരുവരും രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം പാക്ക്‌ ഹൈക്കമ്മിഷന്‌ കൈമാറിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇരുവരേയും ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലും മറ്റ് ഏജന്‍സികളും ചോദ്യം ചെയ്തുവരികയാണ്.ഇതിനു മുന്‍പ് 2016ലാണ് സമാനമായ സംഭവമുണ്ടായത്.

അന്ന്, പ്രതിരോധവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ രേഖകള്‍ ചോര്‍ത്തിയതതിന് മെഹ്മൂദ് അഖ്തര്‍ എന്ന ഉദ്യോഗസ്ഥനെ ഇന്ത്യ പിടികൂടിയിരുന്നു. പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശം വെച്ചതിനാണ് പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനായിരുന്ന മെഹമൂദ് അക്തറെ ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇയാള്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയിലെ അംഗമായിരുന്നെന്നും പിന്നീട് കണ്ടെത്തിയിരുന്നു.

shortlink

Post Your Comments


Back to top button