Latest NewsKerala

കോട്ടയത്ത് വീട്ടമ്മ കൊല്ലപ്പെട്ടു, ഭർത്താവിനെയും വീട്ടമ്മയെയും കെട്ടിയിട്ട് ഗ്യാസ് തുറന്നു വിട്ട നിലയിൽ

ഇവരുടെ ഭർത്താവു സാലിയും ഗുരുതരാവസ്ഥയിലാണ് ഉള്ളത്.

കോട്ടയം: വേലൂരിൽ വീട്ടമ്മയെ തലക്കടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇവരുടെ ഭർത്താവിനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടിൽ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട നിലയിലായിരുന്നു ഉള്ളത്. പാപ്പാടം സ്വദേശി ഷീബ (55 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവു സാലിയും ഗുരുതരാവസ്ഥയിലാണ് ഉള്ളത്.

കേന്ദ്ര മന്ത്രി സഭയിൽ പുന:സംഘടന , സുരേഷ് ഗോപി കേന്ദ്ര മന്ത്രി സഭയിലേക്കെന്ന് സൂചന

ഷീബയുടെ ശരീരത്തില്‍ വയര്‍ കെട്ടി വച്ചിട്ടുണ്ട്.ഭര്‍ത്താവ് അബ്ദുള്‍ സാലി അബോധവാസ്ഥയിലാണ്. അതെ സമയം മോഷണ ശ്രമം ആണോ എന്നാണു പോലീസ് അന്വേഷിക്കുന്നത്. എന്നാലും സംഭവത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്. ഭാര്യയെയും ഭർത്താവിനെയും കെട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. ഇവരുടെ കാർ പോർച്ചിൽ നിന്നും കാണാതായിട്ടുണ്ട്.ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് സംശയം. അല്‍പം മുന്‍പാണ് സംഭവം പുറംലോകം അറിഞ്ഞത്. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button