Latest NewsKeralaNews

വീശിയടിച്ച് ചുഴലിക്കാറ്റ് : നിരവധി മരണം

സാന്‍ സാല്‍വഡോര്‍: വീശിയടിച്ച് ചുഴലിക്കാറ്റ് , നിരവധി മരണം. എല്‍ സാല്‍വഡോറില്‍ അമാന്‍ഡ കൊടുക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമാണ് 14 പേര്‍ മരിച്ചത് . കൊടുങ്കാറ്റ് വന്‍ നാശം വിതച്ചതോടെ പ്രസിഡന്റ് നയീബ് ബുക്കേലെ രാജ്യത്ത് 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

read also : സംസ്ഥാനത്ത് അതിതീവ്ര മഴ : വന്‍ ദുരന്തങ്ങള്‍ക്കും ഉരുള്‍ പൊട്ടലിനും സാധ്യത

200 മില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ എല്‍ സാല്‍വഡോറില്‍ അമാന്‍ഡ കൊടുക്കാറ്റ് വിതച്ചതായി നയീബ് പറഞ്ഞു. നിരവധി വീടുകള്‍ തകര്‍ന്നു. ആയിരക്കണക്കിന് പേരെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറ്റി. പസഫിക് മേഖലയില്‍ ഈ സീസണില്‍ വീശിയടിക്കുന്ന പേരോടു കൂടിയ ആദ്യത്തെ കൊടുങ്കാറ്റാണ് അമാന്‍ഡ. എല്‍ സാല്‍വഡോറിന്റെ തലസ്ഥാനമായ സാന്‍ സാല്‍വഡോറില്‍ മാത്രം 7 പേരാണ് മരിച്ചത്.

4,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സാന്‍ ജുവാന്‍ ഒപികോയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button