
മക്ക : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളികൂടി സൗദിയിൽ മരണപ്പെട്ടു. മക്കയിൽ മസ്ജിദുൽ ഹറാമിനടുത്ത് ഹോട്ടലിൽ ജീവനക്കാരനായിരുന്ന കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി അലിമാൻ (49)ആണ് മരിച്ചത്. ഒരു മാസമായി കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തുടർ നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: നുസ്‌റത്ത്. മക്കൾ: അജ്മൽ ഫാഹിഖ്, അംജദ്, നബീല ഷെറിൻ, നിഹ ഷെറിൻ.
Also read : വിമാന കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായി ഇന്ധന കമ്പനികളുടെ തീരുമാനം
മലപ്പുറം സ്വദേശിയും സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. സൗദി അരാംകോയുടെ അൽയമാമ പ്രൊജക്ടിൽ 18 വർഷമായി സൂപർവൈസറായി ജോലി ചെയ്തുവരികയായിരുന്ന മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡോമിനിക് (38) ആണ് മരിച്ചത്. കഴിഞ്ഞ മാസം 17 മുതൽ പനിയും ശ്വാസതടസ്സവും കാരണം ദവാദ്മി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ന്യൂമോണിയ മൂർച്ഛിച്ചതിനാൽ മെയ് 25ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. . ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. ഏപ്രിലിൽ നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.പിതാവ്: ജോൺ. മാതാവ്: മേരിക്കുട്ടി. ഭാര്യ: റൂബി. മക്കൾ: ആൽവിന, അയന.
Post Your Comments