ന്യൂഡല്‍ഹി : 20,000 കോടി രൂപയുടെ കോവിഡ് പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള പാക്കേജിനാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നല്‍കിയത്. അംഗീകാരം നല്‍കിയതോടെ 20,000 കോടി രൂപയുടെ വായ്പാ പദ്ധതി രണ്ടു ലക്ഷം സംരംഭകര്‍ക്കും പ്രയോജനമാകും. സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സ്ഥാപനങ്ങളുടെ നിര്‍വചനം വിപുലപ്പെടുത്താനുള്ള നിര്‍ദേശവും മന്ത്രിസഭ അംഗീകരിച്ചു. എംഎസ്എംഇ സ്ഥാപനങ്ങള്‍ രാജ്യത്തു നിര്‍ണായക സ്ഥാനമാണ് വഹിക്കാനുള്ളത്. ഇവ സംബന്ധിച്ചു ചരിത്രപരമായ തീരുമാനങ്ങളാണ് മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ടതെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
കര്‍ഷകര്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കും വേണ്ടിയുള്ള ആനുകൂല്യങ്ങളും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായി. നല്ല വിളവെടുപ്പു നടന്ന ഈ വര്‍ഷം കര്‍ഷകര്‍ക്കു വേണ്ടി ഒരുപാട് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. പ്രതിസന്ധിഘട്ടത്തിലും രാജ്യത്തെ കാര്‍ഷികവൃത്തി മുന്‍പോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഗ്രാമപ്രദേശങ്ങള്‍ക്കു പ്രധാനമന്ത്രി മുന്‍ഗണന നല്‍കിയിട്ടുണ്ട്. 14 ഖാരിഫ് വിളകള്‍ക്കുള്ള താങ്ങുവില 50-83 ശതമാനം വര്‍ധിപ്പിക്കും.
Post Your Comments